കൊടുവള്ളി ടൗണും താമരശ്ശേരി ടൗണും ഇനി ക്യാമറ കണ്ണിൽ(വിഷൻ ന്യൂസ്‌ 06/09/2019)
കൊടുവള്ളി :കാരാട്ട് റസാക്ക് MLA യുടെ ആസ്തി വികസന ഫണ്ടിൽ കൊടുവള്ളി നിയോജക മണ്ഡലത്തിലെ പ്രധാന ടൗണുകളായ കൊടുവള്ളി, താമരശ്ശേരി ടൗണുകൾ CCTV സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ധനവകുപ്പ് ഉത്തരവിറക്കി.MLAയുടെ  ആസ്തി വികസന ഫണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ വീതം രണ്ടു ടൗണിലും CCTV സ്ഥാപിക്കാൻ വേണ്ടി അനുവദിച്ചത്. കൊടുവള്ളിയിലെയും താമരശ്ശേരിയിലെയും ജനങ്ങളുടെയും വ്യാപാരികളുടെയും ചിരകാല സ്വപ്നങ്ങളിൽ ഒന്നായിരുന്നു CCTV സ്ഥാപിക്കൽ. CCTV യുടെ പ്രവർത്തനം പോലീസ് സ്റ്റേഷനിൽ നിന്ന് കൺട്രോൾ ചെയ്യാവുന്ന രീതിയിലായിരിക്കും സ്ഥാപിക്കുക
Powered by Blogger.
]]>