വേണം സാംസ്കാരിക നിലയം(വിഷൻ ന്യൂസ്‌ 07/09/2019)




കൊടുവള്ളി :നമ്മുടെ  കൊടുവള്ളിയിലും നമുക്കൊരു സാംസ്കാരിക  നിലയം വേണം  എന്ന ആവശ്യവുമായി ഒരു 
വാട്സ്ആപ്പ് കൂട്ടായ്മ  ഈയിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.    അവരേയും സമാന ചിന്താഗതി ഉള്ളവരേയും സഹകരിപ്പിച്ച് കൊണ്ട് 
ഒരു  പ്രാഥമിക യോഗവും പ്രവർത്തകസമിതി തിരഞ്ഞെടുപ്പും 08/09/2019 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൊടുവള്ളി G. M. L. P. സ്കൂളിൽ ചേരുന്നു. തല്പരരായ എല്ലാ കൊടുവള്ളിക്കാരേയും  പരിസര പ്രദേശങ്ങളിൽ ഉള്ളവരേയും 
യോഗത്തിലേക്ക് ക്ഷണിക്കുന്നു. 

നഷ്ടപെട്ടുപോയ  കൊടുവള്ളിയുടെ 
സാംസ്കാരിക - വൈജ്ഞാനിക പൈതൃകത്തെ പുനഃസൃഷ്ടിക്കുകയാണ് 
ഈ കൂട്ടായ്മയുടെ ഉദ്ദേശം. 
കൊടുവള്ളിയിലെ ഗ്രന്ഥശാല - നാടക - സംഗീത - സാംസ്കാരിക ചിത്രരചന പ്രവർത്തകർക്കെല്ലാം ഒത്തുചേരാനുള്ള, കൊടുവള്ളിയുടെ പ്രൗഢിക്ക് യോജിച്ച ഒരു സമുച്ചയമാണ് നമ്മുടെ  സ്വപ്നം. 
അതുകൊണ്ടുതന്നെ
ആ മേഖലകളിലെല്ലാമുള്ള  ആസ്വദകരും അക്ഷരങ്ങളെ സ്നേഹിക്കുന്നവരും 
ഈ കൂട്ടായ്മയിൽ 
ഒത്തുചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 

'വേണം സാംസ്കാരിക നിലയം' കൂട്ടായ്മക്ക്‌ വേണ്ടി

സലീം നെച്ചോളി
ബാപ്പു  വാവാട്
ഷംസു കളത്തിങ്ങൽ.
Powered by Blogger.
]]>