ഫെയ്സ് ആർട്ടോറിയം:ടീം ഗുലിസ്ഥാൻ ചാമ്പ്യൻമാർ:(വിഷൻ ന്യൂസ്‌ 07/09/2019)പടനിലം: സർഗ്ഗവസന്തം പേമാരിയായ് പെയ്തിറങ്ങിയ അന്തരീക്ഷത്തിൽ ഫെയ്സ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ (ആർട്ടോറിയം) സമാപിച്ചു. മർകസ് നോളജ് സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ അമീർ ഹസൻ ഉദ്ഘാടനം നിർവഹിച്ചു. 


പ്രമുഖ മാധ്യമ പ്രവർത്തകനും രിസാല വാരിക എഡിറ്ററുമായ മുഹമ്മദലി കിനാലൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ണിനോടും മനുഷ്യനോടും ചേർന്നുനിൽക്കുമ്പോഴാണ് വിദ്യാർഥിത്വം സഫലമാകുന്നത്.  എല്ലാ ജീവികൾക്കും നിലനിൽക്കാൻ അവകാശമുണ്ടെന്ന തിരിച്ചറിവാണ് വിദ്യാഭ്യാസത്തെ അർഥസമ്പൂർണമാക്കുന്നത്. അറിവും കലയും ചേർന്ന സർഗാത്മ ഇടങ്ങളായി വിദ്യാലയങ്ങൾ മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ അഡ്വക്കേറ്റ് വി പി എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബി സി ലുക്മാൻ ഹാജി, ഡോ.അബൂബക്കർ നിസാമി, വി സി ഷറഫുദ്ദീൻ, വൈസ് പ്രിൻസിപ്പൽ സി.  ശശീന്ദ്രൻ, കൺവീനർ സി.വി. ദീപ, എ.കെ അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി സി അബ്ദുറഹ്മാൻ സ്വാഗതവും ആർട്സ് മിനിസ്റ്റർ അഹമ്മദ് അസീം നന്ദിയും പറഞ്ഞു. 714 പോയന്റുകൾ നേടി ടീം ഗുലിസ്ഥാൻ ഒന്നാം സ്ഥാനവും 523 പോയൻറുകളോടെ ടീം മാഗോംസ്റ്റിൻ രണ്ടാം സ്ഥാനവും നേടി.
Powered by Blogger.
]]>