ഓണഘോഷവു൦ യൂണിയൻ ഉദ്ഘാടനവു൦ ആഘോഷമാക്കി ട്രാക്ക് കോളേജ് (വിഷൻ ന്യൂസ്‌ 07/09/2019)ഓമശ്ശേരി: ഓണാഘോഷത്തിൻ്റെ ഭാഗമായി ട്രാക്ക് കോളേജ് വിദ്യാ൪ത്ഥികളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ സ൦ഘടിപ്പിച്ചു.രാവിലെ പൂക്കള മൽസരത്തോടെ തുടക്കമിട്ട പരിപാടിയിൽ വിവിധ കലാപരിപാടികളും മൽസരങ്ങളും അരങ്ങേറി. ട്രാക്ക് കോളേജ് പ്രിൻസിപ്പൽ ശ്രീ:അജയ്കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി:തങ്കമണി ഉദ്ഘാടനം നി൪വ്വഹിച്ചു.കൂടാതെ കോളേജ് യൂണിൻ ഉദ്ഘാടനവും വേദിയിൽ നടന്നു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അദ്നാൻ സലീമും മറ്റു യൂണിയൻ പ്രവ൪ത്തകരും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ കോളേജ് മാനേജിങ്ങ് ഡയറക്ടർ നുഹ്മാൻ കുമാരനെല്ലൂർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. കോളേജ് അഡ്മിനിസ്ട്രറ്റർ രഞ്ജിത് രവീന്ദ്രൻ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ അദ്നാൻ നന്ദിയും പറഞ്ഞു. എെശ്വര്യ തോമസ്,ആരതി,ജാസിൽ, എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Powered by Blogger.
]]>