ശ്യാംജിത്തിന് സ്‌നേഹവീട് സമര്‍പ്പിച്ചു(വിഷൻ ന്യൂസ്‌ 08/09/2019)




മടവൂർ:മടവൂര്‍ എ യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഹപാഠിയായ ശ്യാംജിത്തിന് ഓണ സമ്മാനമായി സ്‌നേഹ വീട് സമര്‍പ്പിച്ചു. ശ്യാംജിത്തിന്റെ  വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ ഈ വര്‍ഷത്തെ തനത് പ്രവര്‍ത്തനമാണ് സമ്പൂര്‍ണ്ണ ഹോം ലൈബ്രറിയുടെ നൂറ്റി ഒന്നാമത്തെ പതിപ്പ് മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. 


ലൈബ്രറിക്ക് ആവശ്യമായ ഷെല്‍ഫും  പുസ്തകങ്ങളും സ്‌കൂളാണ് നല്‍കിയത്. പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വി മുരളി കൃഷണന്‍, ബ്ലോക്ക് മെമ്പര്‍ ടി അലിയ്യി, വാര്‍ഡ് മെമ്പര്‍മാരായ ഇ മഞ്ജുള,എ പി നസ്തര്‍, സാബിറ മൊടയാനി, എം പി രാജേഷ്,ജില്ലാപഞ്ചായത്ത് അംഗം വി ഷക്കീല, റാസിക് വി, സ്‌കൂള്‍ പ്രധാനധ്യപകന്‍ എം അബ്ദുല്‍ അസീസ്, എ പി വിജയകുമാര്‍ പ്രസംഗിച്ചു.


Powered by Blogger.
]]>