ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അന്തരിച്ചു(വിഷൻ ന്യൂസ്‌ 08/09/2019)സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ ഉസ്താദ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അന്തരിച്ചു. ഇന്ന് രാവിലെ നാലു മണിയോട് കൂടിയാണ് മരണം. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ്, പുലിക്കണ്ണി ദാറുത്തഖ്‌വാ അക്കാദമി പ്രിസിപ്പല്‍, എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിരുന്നു.

മയ്യിത്ത് ഇന്ന്(08/09/2019) വൈകീട്ട് അഞ്ചുമണിയോടെ മറവുചെയ്യും. ഇപ്പോള്‍ ഏലംകുളം പാലത്തോളിലെ ജന്‍മനാട്ടിലാണ് മയ്യിത്ത് ഉള്ളത്. രണ്ടുമണിയോടെ ദാറു തഖ്‌വയിലേക്ക് കൊണ്ടുപോലും. തുടര്‍ന്ന് അഞ്ചുമണിക്ക് അവിടെ ഖബറടക്കും. സമസ്ത നേതാക്കളായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ മയ്യിത്ത് സന്ദര്‍ശിച്ചു.

മധ്യകേരളത്തിലെ സമസ്തയുടെ മുന്‍നിര നേതാവായ ചെറുവാളൂര്‍ ഉസ്താദ്, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠിയാണ്.

Powered by Blogger.
]]>