ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസ് ഓണം വിപണന മേള(വിഷൻ ന്യൂസ്‌ 08/09/2019)ഓമശ്ശേരി :ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസ്  ഓണം വിപണന മേള ഓമശ്ശേരി യിൽ  ഗ്രാമപഞ്ചായത്ത്  വൈസ്  പ്രസിഡന്റ്‌  പി. വി. അബ്ദുറഹിമാൻ മാസ്റ്റർ (08/09/2019)ഉദ്ഘാടനം ചെയ്തു. 


ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാരി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ കെ. കെ. രാധാകൃഷ്ണൻ, ടി. ടി. മനോജ്‌ കുമാർ, റഫീനത്തുൽ ഖാൻ, കൃഷി ഓഫീസർ അഹമ്മദ് സാജിദ്, CDS വൈസ് പ്രസിഡന്റ്‌ സതി എന്നിവർ   സംസാരിച്ചു. CDS ചെയർപേഴ്സൺ കെ. തങ്കമണി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മധുസൂദനൻ നന്ദിയും പറഞ്ഞു.


Powered by Blogger.
]]>