എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു(വിഷൻ ന്യൂസ്‌ 09/09/2019)
മുക്കം:എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് മുക്കത്ത് സമാപനം. 402 പോയൻറ്‌ നേടി കൊടുവള്ളി ഡിവിഷൻ വിജയികളായി. 


373 പോയൻറ്‌ നേടി ആതിഥേയരായ മുക്കംഡിവിഷൻ രണ്ടാംസ്ഥാനത്തെത്തി. 353 പോയൻറോടെ കോഴിക്കോട് ഡിവിഷൻ മൂന്നാംസ്ഥാനത്തെത്തി.
ബാലുശ്ശേരി ഡിവിഷനിൽ നിന്നുള്ള ഹാഫിസിനെ കലാപ്രതിഭയായും സർഗപ്രതിഭയായി മുക്കം ഡിവിഷനിൽനിന്ന് സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച മുഹമ്മദ് സഹലിനെയും തിരഞ്ഞെടുത്തു.


കാമ്പസ് വിഭാഗത്തിൽ 41 വീതം പോയന്റുകൾ നേടി മർകസ് ലോ കോളേജും ഫാറൂഖ്കോളേജും ഒന്നാംസ്ഥാനം പങ്കിട്ടു. നരിക്കുനി ബൈത്തുൽ ഇസ, മർകസ് ആർട്സ് കോളേജ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം സ്വന്തമാക്കി. ഫാറൂഖ് കോളേജിലെ മുഹമ്മദ് ഹാനിഹിനെ കലാപ്രതിഭയായും മീഞ്ചന്ത ഗവ. ആർട്സ് കോളേജിലെ ശമീമുന്നിസയെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു.

സമാപനസമ്മേളനം സമസ്തകേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ജി. അബൂബക്കർ അധ്യക്ഷനായി. 2020ലെ സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന താമരശ്ശേരി ഡിവിഷന് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡൻറ് സി.കെ. റാഷിദ്, എസ്.വൈ.എസ് സംസ്ഥാന ജനറൽസെക്രട്ടറി മജീദ് കക്കാട്, ഹാമിദലി സഖാഫി പാലാഴി, സലീം അണ്ടോണ, ബഷീർ മുസ്‌ല്യാർ ചെറൂപ്പ, നാസർ ചെറുവാടി, മജീദ് പുത്തൂർ, അലവി സഖാഫി, കരീം കക്കാട് തുടങ്ങിയവർ സംബന്ധിച്ചു
Powered by Blogger.
]]>