ഓണക്കിറ്റ് വിതരണം നടത്തി(വിഷൻ ന്യൂസ്‌ 09/09/2019)ഓമശ്ശേരി:തെച്ചിയാട് അൽ ഇർശാദ് ചാരിറ്റബിൾ സൊസൈറ്റി വർഷം തോറും നടത്തി വരുന്ന ഓണക്കിറ്റ് വിതരണം വിപുലമായി നടന്നു.അൽ ഇർശാദ് സ്ഥാപനങ്ങളുടെ പരിസരവാസികൾ പങ്കെടുത്ത പരിപാടി നീലേശ്വരം വില്ലേജ് ഓഫീസർ മണി ഉദ്ഘാടനം ചെയ്തു. അൽ ഇർശാദിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പ്രത്യേകിച്ച് ദുരിദാശ്വാസ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും അദ്ധേഹം പറഞ്ഞു.ചടങ്ങിൽ അൽ ഇർശാദ് സ്ഥാപനങ്ങളുടെ സെക്രട്ടറി വി.ഉസൈൻ മേപ്പള്ളി അധ്യക്ഷത വഹിച്ചു.റസാഖ് സഖാഫി, സി.കെ അഹമ്മദ് കുട്ടി ,റഫീഖ് സഖാഫി സംസാരിച്ചു. അസൈൻ മാസ്റ്റർ കാതിയോട് സ്വാഗതവും മോഹൻ വിളക്കാട്ട് കുന്ന് നന്ദിയും പറഞ്ഞു.
Powered by Blogger.
]]>