ജില്ലാ ജൂനിയർ' ടെന്നീസ് ബോൾ ക്രിക്കറ്റ്: സി ക്സേർസ് നരിക്കുനി ജേതാക്കൾ(വിഷൻ ന്യൂസ്‌ 09/09/2019)
എളേറ്റിൽ:ജില്ലാ ടെന്നീസ് ബോൾ ക്രിക്കറ്റ്  അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേ റ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടി ൽ സംഘടിപ്പിച്ച ജില്ലാ ജൂനിയർ ടെന്നീസ് ബോ
ൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സിക്സേഴ്സ് നരി ക്കുനി ജേതാക്കളായി.  ഫാൽക്കൻസ് ഫറോക്ക് രണ്ടാം സ്ഥാനം നേടി. ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് കോഴിക്കോടിനും എം.ജെ.എച്ച്  എസ്.എസ് എളേറ്റിലിനുമാണ് മൂന്നാം സ്ഥാനം. 
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം റജ്ന കുറുക്കാംപൊയിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.പി അജിത് ലാൽ, റമീസ് ചുഴലിക്കര , എം.പി മുഹമ്മദ് മുസ്തഫ, പി.ടി അബ്ദുൽ അസീസ്, പി.കെ ഹബീബുറഹ്മാൻ എന്നിവർ സംസാരിച്ചു.
Powered by Blogger.
]]>