അധികാരികൾ ഇനിയെങ്കിലും കണ്ണു തുറന്നു ചെയ്യാൻ ശ്രമിക്കുക..വേറെ ഒരു കുടുംബത്തിനും ഇതു പോലെ കണ്ണുനീർ വീഴാതെ സൂക്ഷിക്കുക(വിഷൻ ന്യൂസ്‌ 09/09/2019)മരണം ദൈവത്തിന്റെ  വിധി തന്നെ... മറിച്ചു ചിന്ദിക്കാൻ ഒരു വിശ്വാസിക്കും സാധിക്കില്ല.. 

അനവസരത്തിൽ ഉള്ള പോസ്റ്റ്‌ എന്ന് അറിയാം.. ഒരു കുടുംബംത്തിന്റെയും കണ്ണുനീർ വീഴാതിരിക്കാൻ വേണ്ടി മാത്രം.. ഒരു ദിവസം മുന്നേ എങ്കിലും അത് ശരിയാക്കിയാൽ നന്മ മാത്രമേ  ഉണ്ടാവും എന്നുള്ള ഉത്തമ ബോധ്യത്തോടെ.. 

ഉപ്പ നഷ്ട്ടപെട്ട മക്കളെയും, ഭർത്താവ് നഷ്ട്ടപെട്ട ഭാര്യയെയും, ഭാര്യ നഷ്ട്ടപെട്ട ഭർത്താവിനെയും, ഉമ്മ നഷ്ട്ടപെട്ട മക്കളെയും, ഇന്ന് ഞങ്ങളുടെ കുടുംബംത്തിൽ ഞങ്ങൾ കാണുന്നു.. വല്ലാത്ത വേതന തന്നെയാണ്‌..

ഉപ്പയും, ശബ്നത്തയും ആക്‌സിഡന്റിൽ മരണപ്പെട്ട സ്ഥലത്ത് വെച്ച് മുന്നേയും ധാരാളം  വാഹനഅപകടങ്ങളും, മരണങ്ങളും ഉണ്ടായി എന്ന് അറിയാൻ സാധിച്ചു.. നഷ്ട്ടപെട്ടവനെ വേതന അറിയാൻ സാധിക്കുള്ളു.. മറ്റുള്ള എല്ലാപ്രയാസങ്ങളും മാറ്റി വെച്ച് അവിടെ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയുള്ള സംവിധാനം കാണണം.. ഇനിയും അവിടെ ആവർത്തിക്കരുത്.. ഒരാൾക്കും ഉറ്റവരെ നഷ്ട്ടപെടരുത്.. ജനപ്രതിനിധികൾ ശ്രമിക്കുമ്പോൾ എതിര് നിൽക്കരുത്.. എല്ലാം സഹിക്കുന്ന കുടുംബംത്തിലെ ഒരാളുടെ അപേക്ഷയാണ്‌ 

അധികാരികൾ ഇനിയെങ്കിലും എല്ലാം കണ്ണു തുറന്നു ചെയ്യാൻ ശ്രമിക്കുക.. വേറെ ഒരു കുടുംബത്തിനും ഇതുപോലെ കണ്ണുനീർ വീഴാതെ സൂക്ഷിക്കുക      (കൊടുവള്ളി കരീറ്റ്പറമ്പ് സ്വദേശി ജാബിർ മുഹമ്മദ്‌ ഷാദിൽ ആണ് ലേഖകൻ -അദ്ദേഹത്തിന്റെ ഭാര്യ സഹോദരിയും ഭാര്യയുടെ പിതാവും കഴിഞ്ഞ ദിവസം ആക്‌സിഡന്റിൽ മരണപ്പെട്ടിരുന്നു )
Powered by Blogger.
]]>