എം ജെ എച്ച് എസ് എസിൽ എസ് പി സി ത്രിദിന ക്യാംപ് സമാപിച്ചു(വിഷൻ ന്യൂസ്‌ 10/09/2019)എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ എസ് പി സി യൂണിറ്റ് നടത്തിയ ത്രിദിന ക്യാംപ് സമാപിച്ചു. ഗ്രീൻ  പ്ലാനറ്റ്‌ എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ ക്യാംപ് നടന്നത്. ഒന്നാം ദിവസം ഡോക്ടർ സുകേഷ് നയിച്ച  'ബ്രയിൻ ഫ്യൂഷൻ ആൻഡ് റിഥം ക്രിയേഷൻ', ഓണാഘോഷം, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. 


രണ്ടാമത്തെ ദിവസം ചൈൽഡ് ലൈനും അതിന്റെ നിയമവശങ്ങളെയും കുറിച്ച് അഡ്വ. ഹൈഫയുടെ ക്ലാസ്സ്, സിറാജ് എം നയിച്ച  പേപ്പർ ബാഗ് നിർമാണം. ഷാജർ, ഇൻസാഫ് അബ്ദുൽഹമീദ് എന്നിവർ നയിച്ച നാടക കളരി എന്നിവ നടന്നു. 


മൂന്നാം ദിവസം 'മഴ നനഞ്ഞു പ്രകൃതിയെ തൊട്ട് ' എന്ന ആശയവുമായി പൊക്കുന്ന് മല ട്രക്കിംഗ് , പവർ ഓഫ് സൈലൻസ് എന്ന വിഷയത്തിൽ ഷഫീഖ് കത്തറമ്മൽ നയിച്ച ക്ലാസ്സും നടന്നു. എല്ലാ ദിവസവും രാവിലെ പരേഡും  കരാട്ടെ സെഷനും സംഘടിപ്പിച്ചിരുന്നു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ, സ്‌കൂൾ സി പി ഒ ഷബീർ ചുഴലിക്കര, എ സി പി ഒ ഷഹർബാനു, ഡി ഐ അജിത് കുമാർ, ഡബ്ലിയു ഡി ഐ സൗമ്യ, പി ഷഫീഖ്, റഫീഖ് കെ കെ, മുഹമ്മദ് റാഫി ടി,അബ്ദുൽ മുജീബ് കെ, ആമിന വി ഐ,  സജ്‌ന കെ, റിഷാന സി കെ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി.Powered by Blogger.
]]>