കുളിക്കാനിറങ്ങി കടലിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയില്ല(വിഷൻ ന്യൂസ്‌ 11/09/2019)കൊടുവള്ളി : കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയില്ല. എളേറ്റിൽ എം.ജെ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയും കൊടുവള്ളി കളരാന്തിരി കണ്ടിൽ തൊടിക മുജീബിന്റെ മകനുമായ ആദിൽ അർഷാദി(15) നെയാണ് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനു സമീപം കടലിൽ കാണാതായത്. ഇന്ന് രാവിലെയാണ് സുഹൃത്തുക്കൾക്കൊപ്പം ആദിൽ ബീച്ചിലെത്തിയത്. കുളിക്കാനിറങ്ങിയപ്പോൾ തിരയിൽ അകപ്പെടുകയായിരുന്നു. കോസ്റ്റ് ഗാർഡ്, ഫയർഫോഴ്സ്, മത്സ്യതൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
Powered by Blogger.
]]>