മോട്ടോര്‍ വാഹന നിയമം: പിഴത്തുക സംസ്ഥാ നങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാർ(വിഷൻ ന്യൂസ്‌ 11/09/2019)


ന്യൂഡൽഹി: മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെ ന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. വരുമാനം വർധിപ്പിക്കല ല്ല, അപകടം കുറയ്ക്കലാണ് സർക്കാരിന്റെ ല
ക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം പാലിച്ചാൽ പിഴയുടെ കാര്യം ഉദിക്കുന്നില്ല, എ
ന്നാൽ പിഴത്തുക കുറച്ചാൽ ജനങ്ങൾ നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി പ്രകാ രം സെപ്റ്റംബർ ഒന്ന് മുതലാണ് കനത്ത പിഴ ഈടാക്കിത്തുടങ്ങിയത്. നിയമലംഘനത്തിന് നേരത്തെയുണ്ടായിരുന്ന പിഴയുടെ പത്തിരട്ടി യോളമാണ് വർധിപ്പിച്ചത്. എന്നാൽ കനത്തപിഴ ഈടാക്കുന്നതിനെതിരേ പരാതികൾ വ്യാപകമാ യതോടെ പല സംസ്ഥാനങ്ങളും പുതിയ പിഴ ഈടാക്കുന്നതിൽ നിന്ന് പിന്നോട്ടുപോയിരുന്നു. ഗുജറാത്ത് സർക്കാർ പിഴത്തുക നേർപകുതിയാ ക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തമിഴ്നാട് സർക്കാരും സമാനരീതിയിലുള്ള നീ ക്കങ്ങൾ ആരംഭിച്ചിരുന്നു.ഇതിനിടെയാണ് പിഴ ത്തുക കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങ ൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരിക്കുന്നത്.

മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക കുറ യ്ക്കാൻ കേരളവും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് റി പ്പോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.

Powered by Blogger.
]]>