കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ സ്ത്രീകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാൻ പദ്ധതി ആവിഷ്കരിക്കണം : നാഷണൽ വുമൺസ് ലീഗ് കൊടുവള്ളി(വിഷൻ ന്യൂസ്‌ 12/09/2019)
കൊടുവള്ളി :കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ സ്ത്രീകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും... യാത്രക്കാരായ സ്ത്രീകൾക്ക് കൊടുവള്ളി ബസ് സ്റ്റാന്റിനോടനുബന്ധിച്ചു ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നും.. നഷ്ട്ടപ്പെട്ട തൊഴിൽ ഉറപ്പ് പദ്ധതിക്ക് പകരമായി അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി നടപ്പിൽ വരുത്തണമെന്നും കൊടുവള്ളി മുനിസിപ്പൽ ഭരണ സമിതിയോട് നാഷണൽ വുമൺസ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു... പി ടി സുബൈദ റഹീം അധ്യക്ഷത വഹിച്ചു.. റസിയ ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു. 


നസീമ ജമാലുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി... ഫാത്തിമ ശരീഫ്.. റംല ആലിക്കുട്ടി..കെ ടി  ഹഫ്സത്ത് മുഹമ്മദ്.. സക്കീന സലീം ഒ പി.. ജുൽന അഷ്‌റഫ്‌.. സൈന അസീസ് എൻ സി.. സൗദ അഫ്സൽ.. നസ്രിയ ബഷീർ എൻ കെ.. സജ്‌ന ഫൈസൽ ടി.. റഷീദ സുൽത്താന ടീച്ചർ.. ഷെരീഫ എടക്കോട്ട് എന്നിവർ സംസാരിച്ചു സലീന മുഹമ്മദ് സ്വാഗതവും ഷാന നൗഷാജ് നന്ദിയും പറഞ്ഞു.... പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ പി ടി സുബൈദ റഹീമിനെയും   വർക്കിങ് പ്രസിഡന്റ്‌ ഫാത്തിമ ശരീഫിനെയും ജനറൽ സെക്രട്ടറി കെ സി സലീന മുഹമ്മദിനെയും..ഓർഗ നൈസിംഗ് സെക്രട്ടറി   ഷാന നൗഷാജിനെയും ട്രെഷറർ  ഷെരീഫ എടക്കോടിനേയും  തെരെഞ്ഞെടുത്തു
Powered by Blogger.
]]>