കാടിന്റെ മക്കൾക്ക്‌ സ്നേഹ സമ്മാനം നൽകി വിദ്യാർത്ഥികൾ(വിഷൻ ന്യൂസ്‌ 12/09/2019)ഓമശ്ശേരി: പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന കക്കാടംപൊയിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. കക്കാടം പൊയിൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സ്പോർട്സ് ക്യാപ്റ്റൻ  റബിൻ അഹമ്മദ്‌  വിദ്യാർത്ഥി പ്രതിനിധി അമൽ കപൂറിന് നൽകി ഉദ്ഘാടനം ചെയ്തു. വാദിഹുദ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി, കക്കാടംപൊയിൽ എച്. എസ് ക്ലർക്ക് പ്രവീൺ കെ ദേവസ്യ,  പി. കെ സൗദ, യു. പി സഫിയ, എം. രഞ്ജിനി, കെ.സറീന, പി. സി അസീസ്, കെ സി മുഹമ്മദ്‌ ഷെബിൻ സംസാരിച്ചു. 


Powered by Blogger.
]]>