ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു(വിഷൻ ന്യൂസ്‌ 13/09/2019)മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവറായ വളാഞ്ചേരി സ്വദേശി, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.


ഇന്നലെ വൈകിട്ടാണ് സംഭവം. ഏർവാടിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട കാറിന് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലാണ്. പരുക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്
Powered by Blogger.
]]>