കളരാന്തിരിയിലെ മുഴുവൻ എസ്.സി കുടുംബങ്ങൾക്കും ഓണകിറ്റുകൾ സമ്മാനിച്ചു.(വിഷൻ ന്യൂസ്‌ 13/09/2019)കൊടുവള്ളി: കൊടുവള്ളി നഗരസഭ 6,7 കളരാന്തിരി നോർത്ത് സൗത്ത് ഡിവിഷനുകളിൽ നടപ്പാക്കുന്ന സംയുക്ത വികസന പന്ധതിയായ എൻറിച്ച് 2020 ന്റെ ഭാഗമായി കൗൺസിലർ മാരായ പി.അനീസ്, വി.സി നൂർജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷനു കളിലെ മുഴുവൻ എസ്.സി കുടുംബങ്ങൾക്കും  ഓണക്കിറ്റുകൾ സമ്മാനിച്ചു..


 ആറാം ഡിവിഷനിലെ വിതരണം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.സി നൂർജഹാൻ നിർവഹിച്ചു.ഏഴാം ഡിവിഷനിലെ ഉത്ഘാടനം വട്ടോത്പുറായിൽ എസ്.സി കോളനിയിൽ കൗൻസിലർ പി.അനീസും നിർവ്വഹിച്ചു.എൻ.കെ.ആലികുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു.വി.സി.അബൂബക്കർ മാസ്റ്റർ,മജീദ്‌കോട്ടയിൽ, മജീദ് പുനത്തിൽ,കെ
ടി.കുഞ്ഞാലി, വി.കെ.മജീദ്,എം.വി.ശരീഫ്,വി.പി.ബഷീർ,എ. കെ.സുലൈമാൻ,വി.പി.റഷീദ്,ഇ.കെ.ഫൈസൽ,കെ.ടി.ജുവൈസ്,ബഷീർ നടുകണ്ടി,തുടങ്ങിയവർ സംബന്ധിച്ചു.


Powered by Blogger.
]]>