16 September 2019

കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനം നഗരസഭയുടെ മുഖ്യ അജണ്ടയാണെന്ന്ചെയർപേഴ്സനും, വൈസ് ചെയർമാനും(വിഷൻ ന്യൂസ്‌ 16/09/2019)
(VISION NEWS 16 September 2019)




    കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിൽസയടക്കം എല്ലാ വികസന പ്രവർത്തനങ്ങൾക്കും ജനകീയ കൂട്ടാഴ്മകൾക്കൊപ്പം നിലകൊള്ളുമെന്നും ഹെൽത്ത് സെന്ററിന്റെ വികസനം മുഖ്യ അജണ്ടയായി സ്വീകരിക്കുമെന്നും മുനിസിപ്പൽ ചെയർപേഴ്‌സൺ ഷരിഫാ കണ്ണാടിപ്പൊയിലും  വൈസ് ചെയർമാൻ എപി  മജിദ് മാസ്റ്ററും അറിയിച്ചു 


സേവ് കൊടുവള്ളി വാഡ്സപ്പ് കൂട്ടായ്മക്ക് വേണ്ടി കമ്മറ്റി മെമ്പർമാർ മുനിസിപ്പൽ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്...
          കൊടുവള്ളി CHC യിൽ  കിടത്തി ചികിൽസക്ക് ആവശ്വമായ ദൗതിക സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്  ഒപ്പറേഷൻ തിയേറ്റർ അടക്കമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും നിലവിൽ ഉണ്ട്  എന്നാൽ ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവാണ് മുഖ്യവിഷയം... താൽക്കാലികമായുള്ള പ്രശ്നപരിഹാരത്തിനു
DMO യുടെ അനുമതിയോടെ ഒന്നും ഒരു NHMസോക്ടറും അടക്കം 2 ഡോക്ടർമാരേയും ഒരു Head Nurse നെയും രണ്ട് Assi: Nurse നേയും ലഭ്യമാക്കാൻ ശ്രമം തുടരും.. ഒപ്പം തന്നെ സ്റ്റാഫ് പേറ്റൺ അനുവദിച്ച് കിട്ടുന്നതിലേക്ക്  സർക്കാറിന്റെയും, ശ്രീ കാരാട്ട് റസാഖ്  MLA യുടെയും സഹകരണം പ്രതീക്ഷിക്കുന്നു...
25ലക്ഷം രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച എക്സ്റേ സംവിധാനം ഇലക്ട്രിക്ക്ഫികേഷൻ നടപടി പൂർത്തിയായാക്കി  2 മാസത്തിനകം ഉൽഘാടനം നടത്തും..
ഡെന്റൽ ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങളായി. അതോടെപ്പം ഫിസിയോ തറാപ്പി സൗകര്യം, പാലിയേറ്റീവ് പരിചരണം, കുട്ടികൾകുള്ള കളിസ്ഥലം, ജീവനക്കാർക്ക് കോർട്ടേഴ്സ്  തുടങ്ങിയവയും ഏർപ്പെടുത്തിയിട്ടുണ്ട് രണ്ട് ഡോക്ടർമാരെ നിലവിൽ നഗരസഭ സ്വന്തമായി ശമ്പളം നൽകി നിയമിച്ചിട്ടുണ്ട്. സർക്കാർ അനുമതി നൽകിയാൽ ഗൈനകോളേജിസ്റ്റിനെ പൊതുജന പങ്കാളിത്തത്തോടെ നിയമിക്കാനും നഗരസഭ തയ്യാറാണ്....
*സേവ് കൊടുവള്ളി* നിർദ്ദേശിച്ച പഞ്ചിംഗ് സംവിദാനം എർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും വൈസ് ചെയർമാൻ എ പി  മജിദ് മാസ്റ്റർ അറിയിച്ചു. മുനിസിപ്പൽകൗൺസിലർമാരായ കെ ശിവദാസൻ,..
വെളളറ അബ്ദു.., കമ്മറ്റി അംഗങ്ങളായ സി പി  ഫൈസൽ,..കുണ്ടുങ്ങര മുഹമദ്,.. അബുള്ള മാതോലത്ത്.., എ പി  സിദ്ദീഖ്.., ഇ.സി.ബഷീർ, ഇ.കെ അഷ്റഫ് ,പി സി ജമാൽ, എന്നിവർ കൂടി കാഴ്ചയിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only