Monday, 16 September 2019

ഇന്നലെകളിലെ ഇന്ന്അറിയുവാൻ(വിഷൻ ന്യൂസ്‌ 17/09/2019)
ഇ.വി രാമസ്വാമി
ജന്മദിനം

ഇന്ത്യയുടെ ചരിത്രത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിത്വമാണ് യുക്തിവാദിയും, സാമൂഹികപരിഷ്കർത്താവും കൂടിയായ ഇ  വി രാമസ്വാമി നായ്ക്കർ(ജനനം - സെപ്റ്റെംബർ 17, 1879
മരണം -  ഡിസംബർ 24, 1973)പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ജനിച്ചു. ജാതീയമായി ഉന്നതമായിരുന്ന നായ്കർ സമുദായത്തിൽ പിറന്ന രാമസ്വാമി വളരെച്ചെറിയ പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ വ്യാപൃതനായിരുന്നു. ആ സമയത്തു തന്നെ അദ്ദേഹം അവയിലെ വൈരുധ്യങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു. വളർന്നപ്പോൾ, ജാതിയുടെ പേരിൽ അവർണ്ണരായ ഒരുകൂട്ടം ജനതയെ.. ഉന്നത ജാതീയർ ചൂഷണം ചെയ്യുന്നത് കണ്ട്, അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ വ്യാപൃതനായി. മികച്ച സാമൂഹിക പരിഷ്കർത്താവ് യുക്തിവാദി, എന്നീ നിലയിൽ പ്രസിദ്ധനായിരുന്ന അദ്ദേഹം ശ്രീ. അണ്ണാദുരയ്ക്കൊപ്പം ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംഘടനയ്ക്ക് രൂപം നൽകി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ളഅദ്ദേഹത്തിന്റെ പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. സാധാരണക്കാരയ ജനങ്ങൾക്ക് അദ്ദേഹം 'അണ്ണ' ആയിരുന്നു. അക്കാലയളവിലാണ് അദ്ദേഹം മിശ്രവിവാഹം എന്ന ആശയത്തിന് രൂപം നൽകിയത്. ഒരു പുതിയ സാമൂഹ്യ വിപ്ലവമായിരുന്നു അത്..ഒരിക്കൽ ഗാന്ധിജിയുമായി അദ്ദേഹം വഴക്കുണ്ടാക്ക. കോൺഗ്രസ് നേതൃത്വം നൽകിയ തമിഴ്‌നാട്ടിലെ ഒരു ഗുരുകുലത്തിൽ ബ്രാഹ്മിൺ വിദ്യാർത്ഥികൾക്കും ബ്രാഹ്മണന്മാരല്ലാത്ത വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ഊണുമുറികൾ ഏർപ്പെടുത്തിയതിനാണ് അദ്ദേഹം ഗാന്ധിജിയുമായി വഴക്കുണ്ടാക്കിയത്. ഈ വ്യവസ്ഥിതിയെ പെരിയോർ എതിർത്തു. എന്നാൽ ആരുമായി ഇരുന്നു ഭക്ഷണം കഴിക്കണമെന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് പറഞ്ഞ ഗാന്ധിജി അതിനെ അനുകൂലിച്ചു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ഗാന്ധിജിയുമായി തെറ്റിപ്പിരിഞ്ഞ രാമസ്വാമി കോൺഗ്രസിൽ നിന്നും 1925ൽ രാജിവെച്ചു.
പിന്നീട് ജസ്റ്റിസ് പാർട്ടിയുമായി സഹകരിക്കുകയും സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തു. ഇത് ബ്രാഹ്മണന്മാരുടെ മേൽക്കോയ്മയെ ചോദ്യം ചെയ്തു. 1924ൽ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിനു മുന്നിലുള്ള റോഡ് ഉപയോഗിക്കാൻ താണജാതിക്കാർക്കും അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ആ സമരത്തിൽ ഭാര്യയുമൊത്താണ് നായ്ക്കർ പങ്കെടുത്തത്. രണ്ട് പ്രാവശ്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വൈക്കം ഹീറോ എ്ന്നും അദ്ദേഹം അറിയപ്പെട്ടു. വൈക്കം ക്ഷേത്രത്തിനു മുന്നിൽ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രതിമ കാണാം. സമൂഹത്തിലേക്കിറങ്ങി സ്വന്തം നിലയിൽ പ്രവൃത്തിച്ചു തുടങ്ങി. തമിഴ് ജനത അദ്ദേഹത്തെ ബഹുമാനപുരസരം 'പെരിയാർ' എന്ന നാമകരണം ചെയ്തു. തമിഴിനു പുറമെ.. മറ്റ് ദ്രാവിഡഭാഷകളായ തെലുഗു കന്നട എന്നീ ഭാഷകളിലും.. അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു . സ്വാഭിമാന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവു കൂടിയാണ് അദ്ദേഹം. വണ്ണാൻ, ക്ഷുരകൻ, മറ്റ് കീഴ്ജാതികളിൽപ്പെട്ടവർക്ക്. തങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരാണ് എന്ന ദുരഭിമാനബോധം ഇല്ലാതെയാക്കി. അവർക്കിടയിൽ ഒരു സാമൂഹ്യ സമഭാവ അവബോധം സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു എന്ന് പറയാം. 1973 ഡിസംബർ 24-ന് ആ കറകളഞ്ഞ മനുഷ്യസ്നേഹി ഈലോകത്തോട് വിടപറഞ്ഞു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും


കടപ്പാട്നി:ഷാദ്  കാക്കനാട്

Post a Comment

Whatsapp Button works on Mobile Device only