Your Image Name

നൗഷാദുമാർ ഒത്തുചേർന്നു.ആദ്യ സഹായം പുത്തുമലയിലെ പള്ളിക്ക് നൽകി(വിഷൻ ന്യൂസ്‌ 17/09/2019)






കോഴിക്കോട്: ജീവകാരുണ്യ മേഖലയിലും മറ്റ് സാമൂഹ്യ രംഗത്തും പുതിയ ചുവട് വെപ്പുകൾ നടത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ നൗഷാദുമാരുടെ ഒരു സംഗമം കോഴിക്കോട് അജ്ഞലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വിവിധ ജില്ലകളിൽ നിന്ന്  നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. നൗഷാദ് മൗലവി ഖിറാഅത്ത് നടത്തി.


പ്രമുഖ സിനിമ നിർമ്മാതാവ് നൗഷാദ് ആലത്തൂർ ഉൽഘാടനം നിർവ്വഹിച്ചു.നൗഷാദ് ഇളംബാടി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് കൂട്ടായ്മയുടെ ആദ്യ സഹായ വിതരണം പുത്തുമല മസ്ജിദിന് വേണ്ടി നൽകുകയുണ്ടായി. ലോഗോ പ്രകാശനം ഡോ.നൗഷാദ് തെക്കയിൽ നിർവ്വഹിച്ചു.നൗഷാദ് കൂത്തുപറമ്പ് ഫണ്ട് വിതരണം നടത്തി. പേരിലെ പൊരുത്തം കൊണ്ട് മാത്രം ഒരുമിച്ചവരാണെങ്കിലും എല്ലാവർക്കും സംഗമം ഒരു പുത്തൻ അനുഭവമായി മാറി. കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഗമത്തിൽ തീരുമാനമായി.നൗഷാദ് ആലവി ആമുഖ പ്രഭാഷണം നടത്തി.


നൗഷാദ് പോബ്സൺ സ്വാഗതവും നൗഷാദ് പാതാരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി നൗഷാദ് ആലവി പാലക്കാട് (ചെയർമാൻ) നൗഷാദ് പാതാരി, നൗഷാദ് കാരാടി, നൗഷാദ് പൊന്നകം തലശ്ശേരി (വൈ. ചെയർമാൻമാർ)നൗഷാദ് ഇളംബാടി കാസർകോട്(ജന. കൺവീനർ) നൗഷാദ് നരിക്കുനി, നൗഷാദ് മുസ്ല്യാർ, നൗഷാദ് ചുള്ളിയൻ (കൺവീനർമാർ) നൗഷാദ്.കെ.വി പോബ്സൺ(ട്രഷറർ) കോഴിക്കോട് എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി നൗഷാദ് ബ്രോഡ് വേ എറണാകുളം നൗഷാദ് ആലത്തൂർ പാലക്കാട് നൗഷാദ് വാഴയൂർ മലപ്പുറം ഡോ.നൗഷാദ് തെക്കയിൽ കോഴിക്കോട് നൗഷാദ് സി.കെ ഗോൾഡ് കണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു.
Powered by Blogger.
]]>