17 September 2019

പഴയ തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന മറിയ ടീച്ചര്‍ അന്തരിച്ചു(വിഷൻ ന്യൂസ്‌ 17/09/2019)
(VISION NEWS 17 September 2019)



പൂനൂര്‍: തേക്കുംതോട്ടം എ എം എല്‍ പി സ്‌കൂളില്‍ ദീര്‍ഘ കാലം അധ്യാപികയായി സേവനമനുഷ്ഠിച്ച മറിയ ടീച്ചര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 
പൗരപ്രമുഖനും തേക്കുംതോട്ടം എഎംഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനും ദീര്‍ഘകാലം പള്ളി പ്രസിഡണ്ടുമായിരുന്ന പി പി ഇമ്പിച്ചമ്മദ് മാസ്റ്ററാണ് ഭര്‍ത്താവ്. തേക്കുംതോട്ടത്തിലെയും സമീപ പ്രദേശങ്ങളിലെയും ഒട്ടേറെ പേര്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന മറിയ ടീച്ചര്‍ നാല്പത് വര്‍ഷത്തോളം എഎംഎല്‍പി സ്‌കൂളില്‍ സേവനം ചെയ്തു. പത്തു വര്‍ഷത്തോളം പ്രധാനാധ്യാപികയായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ ശിഷ്യഗണങ്ങളായുണ്ട്. 
മക്കള്‍: ബീന, ഷാഫി (ഇരുവരും ദുബായ്), മുഹമ്മദ് ഷാജി. മരുമക്കള്‍: മൊയ്തീന്‍ (ദുബായ്), നസീമ, സീനത്ത്.
പരേതരായ കലന്തന്‍ കുട്ടമ്പൂര്‍, കേളോത്ത് ഹുസൈന്‍ മാസ്റ്റര്‍, അഹമ്മദ് കുട്ടമ്പൂര്‍, ഖദീജ, ഫാത്തിമ സഹോദരങ്ങളാണ്.
മയ്യിത്ത് നിസ്‌കാരം ഇന്നു (ചൊവ്വ) രാതി 8 മണിക്ക് തേക്കുംതോട്ടം ജുമാ മസ്ജിദില്‍.

Post a comment

Whatsapp Button works on Mobile Device only