ഓണാഘോഷം2019 ജി. എം. എൽ. പി.സ്കൂൾ കൊടുവള്ളി(വിഷൻ ന്യൂസ്‌ 02/09/2019)കൊടുവള്ളി :ജി. എം. എൽ. പി. സ്കൂളിലെ     ഓണാഘോഷപരിപാടികൾ ബഹുമാനപ്പെട്ട  എം. എൽ. എ. കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടിനാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ഫൈസൽ പടനിലം സ്വാഗതവും മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. 
വിദ്യാഭ്യാസ മന്ത്രിയുടെ ഓണ സന്ദേശം Nice radio യിലൂടെ സംപ്രേഷണം ചെയ്തു. 'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും '  എന്ന സന്ദേശമുൾക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കാളികളായി. 
      രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിനു  സിജി  ട്രെയ്നർമാരായ എം.എ. ബാരി, അൻവർ കൊടുവള്ളിഎന്നിവർ നേതൃത്വം നൽകി. 
നാട്ടു പൂക്കൾ ഉപയോഗിച്ച് കുട്ടികളും രക്ഷിതാക്കളും സ്നേഹപ്പൂക്കളമൊരുക്കി, മുഴുവൻക്ലാസ്സുകളിലും digital പൂക്കളം തീർത്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ടുകളും പരിപാടിയുടെ മാറ്റുകൂട്ടി. 
      ഓണാഘോഷ പരിപാടികളിൽ കൊടുവള്ളി മുൻസിപ്പൽ ചെയർ പേഴ്സൺ ഷെരീഫ കണ്ണാടിപ്പൊയിൽ, ഡെപ്യൂട്ടി ചെയർമാൻ മജീദ്‌മാസ്റ്റർ,കൗൺസിലർ മാരായ ശിവദാസൻ, ഒ. പി. റസാഖ്, ഇ. സി. മുഹമ്മദ്‌  തുടങ്ങിയവർ സംബന്ധിച്ചു. പി.ടി.എ. ഭാരവാഹികളായ ആർ.സി.ഷെരീഫ്, സൈതു നല്ലളം, എം.എ.സലീം, ജംഷീർ തെറ്റുമ്മൽ, മുനീർ തെറ്റുമ്മൽ , മുനീർ ആർ.സി, ജഗനാഥൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
Powered by Blogger.
]]>