‎‎‎റോഡുകളുടെ ശോച്യാവസ്ഥക്ക് കാരണം ഉദ്യോഗസ്ഥ വീഴ്ചയെന്ന് വിജിലന്‍സ് കണ്ടെത്തൽ(വിഷൻ ന്യൂസ്‌ 27/09/2019)


തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍. നിര്‍മാണ പ്രവൃത്തികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നില്ല. അറ്റകുറ്റ പണികളും റീടാറിങും നടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

ചില റോഡുകളില്‍ കരാറുകാര്‍ നിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. റോഡുകള്‍ വേഗത്തില്‍ നശിക്കാന്‍ ഇത് കാരണമായെന്നും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി.

ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഈ കണ്ടെത്തലുകള്‍. പല റോഡുകളുടെയും അവസ്ഥ ശോചനീയമാണെന്നും അറ്റകുറ്റപ്പണികള്‍ നടത്തിയ റോഡുകള്‍ ചുരുങ്ങിയ സമയംകൊണ്ട് തന്നെ തകരുന്നതായും കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരില്‍ പരിശോധന നടത്തിയത്.

 
Powered by Blogger.
]]>