അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളും കോളജുകളും ജൂണ്‍ ഒന്നിന് തുറക്കും:മന്ത്രി കെ ടി ജലീൽ(വിഷൻ ന്യൂസ്‌ 28/09/2019)
മലപ്പുറം:
അടുത്ത വർഷം മുതൽ സ്കൂളും കോളജുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും എല്ലാം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ് മന്ത്രി കെടി ജലീൽ. ഇതിനായി ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുതുവല്ലൂർ ഐ എച്ച് ആർഡിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് ജോലി തേടി വരുന്ന പോലെ ഉന്നത വിദ്യാഭ്യാസത്തിന് ആരും വരുന്നില്ലന്നും അത് പഠനാരംഭത്തിന്റെ പ്രശ്നമാണന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ അടുത്ത വർഷം ജൂൺ ഒന്നിന് സ്കൂൾ, കോളജ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ഒരേ സമയത്ത് പഠനാരംഭം കുറിക്കുമെന്നും സർക്കാർ അതിനായുള്ള കഠിനപരിശ്രമത്തിലാണന്നും മന്ത്രി പറഞ്ഞു.

Powered by Blogger.
]]>