അമ്മയ്ക്കും കുഞ്ഞിനും കരുതലായി DYFI: മുലയൂട്ടൽ കേന്ദ്രം നാടിന് സമർപ്പിച്ചു....!(വിഷൻ ന്യൂസ്‌ 12/09/2019)മുക്കം നഗരത്തിൽ കൈകുഞ്ഞുമായി  എത്തുന്ന അമ്മമാർക്ക് ഇനി ആശ്വസിക്കാം. DYFI മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ' അമ്മയും കുഞ്ഞും' മുലയൂട്ടൽ കേന്ദ്രം നാടിന് സമർപ്പിച്ചു. മലയോര മേഖലയുടെ സിരാകേന്ദ്രമായ മുക്കത്ത് ദിവസേന എത്തുന്ന  അമ്മമാർക്കും കുഞ്ഞുങ്ങൾക്കും  ഏറെ പ്രയോജനകരമാകും ഈ പ്രവർത്തനം.


മുക്കം ബസ് സ്റ്റാൻഡിലാണ് ക്യാബിൻ  സ്ഥാപിച്ചിട്ടുള്ളത്.പരിപാടിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ നിർവ്വഹിച്ചു. കൗൺസിലർ മുക്കം വിജയൻ, DYFI ബ്ലോക്ക്‌ സെക്രട്ടറി ദിപു പ്രേംനാഥ്‌, കെ ടി ശ്രീധരൻ, എൻ ബി വിജയകുമാർ, ലസിത, ജമീല ടീച്ചർ,DYFI മുക്കം മേഖല സെക്രട്ടറി ജാഫർ ഷെരീഫ് എ പി, നോർമൻ, അഖിൽ രാജ്, ജയപ്രസാദ്, അശ്വനി, വിപിൻ  തുടങ്ങിയവർ പങ്കെടുത്തു.
Powered by Blogger.
]]>