01 November 2019

വാളയാർ കേസ് അട്ടിമറിക്കാൻ സർക്കാർ ഒത്താശ ചെയ്തതിൽ പ്രതിഷേധിച്ചു കൊടുവള്ളിയിൽ യൂത്ത് കോൺഗ്രസ് കാൻഡിൽ മാർച്ച് നടത്തി.(വിഷൻ ന്യൂസ്‌ 01/11/2019)
(VISION NEWS 01 November 2019)





കൊടുവള്ളി :വാളയാറിൽ പെൺകുട്ടികളെ പീഡനത്തിരയാക്കി  കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ സർക്കാർ ഒത്താശ ചെയ്തതിൽ  പ്രതിഷേധിച്ചു കൊടുവള്ളിയിൽ  യൂത്ത് കോൺഗ്രസ് കാൻഡിൽ  മാർച്ച് നടത്തി.
പാലക്കുറ്റിയിൽ നിന്നാരംഭിച്ച മാർച്ച് കൊടുവള്ളിയിൽ സമാപിച്ചു.
കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ സ്വതന്ത്ര ഏജൻസിയെ കൊണ്ടന്വേഷിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി പിസി ഫിജാസിന്റെ അദ്ധ്യക്ഷതയിൽ 
കെ.കെ.ആലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പി.അബ്ദുറസാഖ്,ജൗഹർ പൂമംഗലം,വി.കെ.റഷീദ്,ഷുഹൈബ്,ഫസൽ കാരാട്ട് ,അജ്മൽ, ഇഷ്ഹാക് കാക്കേരി എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only