കൂടത്തായിയിലെ ദുരൂഹമരണം; മരിച്ച റോയിയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തു(വിഷൻ ന്യൂസ്‌ 05/10/2019)

കൂടത്തായി :അല്‍പസമയം മുമ്പ് വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. അതിനിടെ റോയിയുടെ മരണത്തിന് കാരണമായ സൈനയിഡ് എത്തിച്ചത് ജ്വല്ലറി ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞു

കൂടത്തായിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അല്‍പസമയം മുമ്പ് വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. അതിനിടെ റോയിയുടെ മരണത്തിന് കാരണമായ സയനൈഡ് എത്തിച്ചത് ജ്വല്ലറി ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞു.

കൂടത്തായിലെ ദൂരൂഹമരണങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പൊതു പ്രവര്‍ത്തകര്‍ പോലും മനസിലാക്കിയത് ക്രൈംബ്രാഞ്ച് പലരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാത്രമായിരുന്നു. അതിനാല്‍ തന്നെ ആസൂത്രിത കൊലപാതകങ്ങളാണെങ്കില്‍ കുറ്റകാരെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
Powered by Blogger.
]]>