06 October 2019

ബന്ദിപ്പൂർ യാത്രാ നിരോധനം: ബത്തേരിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു(വിഷൻ ന്യൂസ്‌ 06/10/2019)
(VISION NEWS 06 October 2019)




വയനാട്: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാർക്ക് സർക്കാരിന്‍റെ പൂർണ പിന്തുണ വാഗ്ദാനം നൽകുന്നതോടെയാണ് നിരാഹാരമടക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 

സമരത്തിന്റെ 12-ാം ദിവസമായ ഇന്നും ദേശീയപാത 766 ലെ നിയന്ത്രങ്ങൾക്കെതിരെ പ്രതിഷേധം അണപൊട്ടി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്. തുടർന്ന് നടന്ന മഹാ ഐക്യദാർഢ്യ സമ്മേളനത്തിലാണ് മന്ത്രിമാരടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തത്. ബന്ദിപ്പൂർ യാത്രാ നിരോധന വിഷയത്തിൽ സർക്കാരിന്റെ പൂർണ പിന്തുണ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വേദിയിൽ പ്രഖ്യാപിച്ചു. 

സുപ്രീംകോടതിയിൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം നൽകുന്ന സത്യവാങ്മൂലം എതിരായാൽ കേരളസർക്കാർ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി ശശീന്ദ്രൻ സമരക്കാരെ അറിയിച്ചു. ശക്തമായ പിന്തുണ നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി. സംസ്ഥാന നിയമസഭ ഒന്നടങ്കം വയനാടിനൊപ്പം നിൽക്കുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു. തുടർന്ന്, യുവനേതാക്കളോട് സമരം അവസാനിപ്പിക്കാൻ മന്ത്രിമാർ അഭ്യർത്ഥിച്ചു. 

Post a comment

Whatsapp Button works on Mobile Device only