എ.കെ.അസ്സയിന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു.(വിഷൻ ന്യൂസ്‌ 07/10/2019)
കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ.കെ.അസ്സയിന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. കൊടുവള്ളി പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.കെ.എ.ജബ്ബാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഗാനരചയിതാവ് പക്കര്‍ പന്നൂര്‍, പി.ടി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെടയന്‍ മുഹമ്മദ്, എന്‍.ടി. ഷാഹുല്‍ ഹമീദ്, ഒ.കെ.നജീബ്, പി.സി.മുഹമ്മദ്, എം.അനില്‍കുമാര്‍, ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി അഷ്‌റഫ് വാവാട് സ്വാഗതവും ട്രഷറര്‍ കെ.സി.സോജിത്ത് നന്ദിയും പറഞ്ഞു.
Powered by Blogger.
]]>