ഉല്ലാസ ഗണിതം:ബ്ലോക്ക്തല ഉദ്ഘാടനം നടത്തി(വിഷൻ ന്യൂസ്‌ 07/10/2019).കൊടുവളളി:
പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക് കളിച്ചും രസിച്ചും ചിന്തിച്ചും കണക്ക് എളുപ്പത്തിൽ പഠിക്കുക എന്ന ആശയത്തോടെ സമഗ്ര ശിക്ഷാ കേരള നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം.
ഉല്ലാസ ഗണിതം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പുല്ലാളൂർ നോർത്ത് എ എം.എൽ .പി സ്കുളിന് കാരാട്ട് റസാഖ് എം എൽ എ ഗണിത കിറ്റുകൾ നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ആയാസരഹിതമായ നൂതന പഠന രീതികൾ ഉപയോഗിച്ച് കണക്ക് എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന രീതിയിലുള്ള പദ്ധതിയാണ് ഇത്. തുടക്കത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിത ശാസ്ത്രത്തിൽ മികവ് പുലർത്താൻ കഴിയുംവിധം ഒരു തലമുറയെ വാർത്തെടുക്കുക എന്നതും ഇതിന്റെ ലക്ഷ്യങ്ങളാണെന്നും കാരാട്ട് റസാഖ് എം എൽ എ പറഞ്ഞു.
Powered by Blogger.
]]>