ഹരിത ജ്വാല വിജ്ഞാന- വിനോദ ക്യാമ്പ് സമാപിച്ചു.(വിഷൻ ന്യൂസ്‌ 09/10/2019)
ഓമശ്ശേരി : അമ്പലക്കണ്ടി യൂണിറ്റ് എം എസ് എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി വയനാട് റിപ്പൺ ഹെറിറ്റേജിൽ നടത്തിയ 'ഹരിത ജ്വാല' വിജ്ഞാന - വിനോദ ക്യാമ്പ് സമാപിച്ചു.  എം എസ് എഫ് സംസ്ഥാന സെക്രട്ടറി എം. പി നവാസ് ഉദ്ഘാടനം ചെയ്തു. 


 സി വി സാബിത്ത് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ഷംസീർ  മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി കാസർഗോഡ് കേന്ദ്ര സർവകലാശാല റിസർച്ച് സ്കോളർ ടി. അലിഹുസൈൻ വാഫി, വാദിഹുദാ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി, കെ ടി ഹാരിസ്, എൻ നജീൽ, കെ ജാബിർ,  ഡോ. കെ സൈനുദ്ധീൻ, യു കെ ഷാഹിദ്,  ടി പി ജുബൈർ ഹുദവി, കെ അഷ്‌റഫ്‌ വാഫി, ഡോ അബ്ദുൽ ഹസീബ്, യു പി മുഹ്സിൻ,  ഇ കെ റിസ്‌വാൻ സംസാരിച്ചു. 


Powered by Blogger.
]]>