കേരള ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി(വിഷൻ ന്യൂസ്‌ 09/10/2019)കേരള ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി. ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി റിസര്‍വ് ബാങ്ക് അംഗീരിച്ചതോടെയാണ് അവസാന കടമ്പയും സര്‍ക്കാര്‍ കടന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ ഇനിയും ഏറെ ഉള്ളതിനാല്‍ കേരളപ്പിറവി ദിനത്തില്‍ ബാങ്ക് നിലവില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കേരള ബാങ്കിന് അനുകൂലമായി 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയെങ്കിലും മലപ്പുറം ജില്ലാ ബാങ്ക് എതിര്‍ത്തു. ഇത് മറികടക്കാനാണ് കേവല ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കിയാല്‍ മതിയെന്ന ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

Powered by Blogger.
]]>