കൊടുവള്ളി നഗരസഭയിൽ പി.എം.എ.വൈ ഗുണഭോക്താക്കൾക്കായി അംഗീകാർ ക്യാമ്പയിൻ ആരംഭിച്ചു.(വിഷൻ ന്യൂസ്‌ 09/10/2019)
കൊടുവള്ളി :പി.എം.എ.വൈ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജീവിത സാഹചര്യങ്ങളിൽ ഫലപ്രദമായ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നഗര ഭവന കാര്യ മന്ത്രാലയം “അംഗീകാർ” എന്ന പേരിൽ നടത്തുന്ന ക്യാമ്പയിന് കൊടുവള്ളി നഗരസഭയിൽ തുടക്കമായി. 


വിവിധ സർക്കാർ പദ്ധതികളുമായി സംയോജനം, വിവിധ പദ്ധതികളുടെ വിജയത്തിനായി സാമൂഹിക പങ്കാളിത്തം, വൃത്തിയും ആരോഗ്യവും പരിപോഷിപ്പിക്കുന്ന സമൂഹത്തെ കെട്ടിപ്പടുക്കുക എന്നിവയാണ് ഈ ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ.


ആദ്യ ഘട്ടമായി ഓരോ വീട്ടുകാരുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനുള്ള സർവേയാണ് നടത്തുന്നത്. അതിനായി അംഗീകാർ റിസോഴ്സ് പേഴ്സൺമാരെ (ARP) തെരഞ്ഞെടുത്തിട്ടുണ്ട്. അവർ അംഗീകാർ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് മൊബൈൽ ഫോണുമായി എല്ലാ വീടുകളും സന്ദർശിച്ച് മൊബൈൽ ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തും. ആ വിവരങ്ങൾ ഉടൻ തന്നെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും നഗരസഭക്കും ലഭ്യമാകും. അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 

കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ ഷരീഫ കണ്ണാടി പൊയിൽ അംഗീകാർ
ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. ഇതു വരെ പൂർത്തിയാക്കിയ 351 വീടുകളിൽ ഏറ്റവും മികച്ച  ഭവനമായി തെരഞ്ഞെടുത്ത 5-ാം ഡിവിഷനിലെ പുഷ്പവല്ലിക്ക് 'ഹരിത ഭവനം' പുരസ്കാരവും  PMAY സംബന്ധിച്ച  ക്വിസ് മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും  351ആം ഭവനത്തിന്റെ താക്കോൽ ദാനവും ചെയർപേഴ്സൺ നിർവ്വഹിച്ചു....
Powered by Blogger.
]]>