പാരലൽ സർവീസിനെതിരെ ബസുടമകൾ പ്രക്ഷോഭത്തിലേക്ക്(വിഷൻ ന്യൂസ്‌ 10/10/2019)കൊടുവള്ളി  :താമരശേരി -മാനിപുരം,
പൂനൂർ_ കട്ടിപ്പാറ,
സി.എം. മഖാം -പൽ മ്പാശേരി, പന്നൂർ - നരിക്കുനി, കൊടുവള്ളി - കച്ചേരി മുക്ക് മുതലായ റൂട്ടുകളിൽ
നിയമവിരുദ്ധമായ പാരലൽ സർവീസ് കാരണം സ്വകാര്യ ബസുടമകൾ വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതായി
 ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കൊടുവള്ളി  ഏരിയ കൺവെൻഷൻ ആരോപിച്ചു.
പാരലൽ സർവീസ് കാരണം സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ മാത്രം ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ള തെന്ന് യോഗം വിലയിരുത്തി.
നിയമവിരുദ്ധമായ പാരലൽ സർവീസുകൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, 
ആർ ടി ഒ മുതലായവർക്ക് പരാതി നൽകുന്നതിനും ഹൈക്കോടതിയെ സമീപിക്കുന്നതിനും
യോഗം തീരുമാനിച്ചു.
അധികൃതരുടെ ഭാഗത്ത്‌ നിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സർവീസ് നിർത്തിവെക്കുന്നതുൾപെടെയുള്ള സമരപരിപാടികൾക്ക് രൂപം നൽകുന്നതിന് യോഗം തീരുമാനിച്ചു
സംസ്ഥാന ഫെഡറേഷനും ജില്ലാ കമ്മറ്റിയും നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് പരിപൂർണ പിന്തുണ നൽകുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് 
അബ്ദുൾ നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ ഉൽഘാടനം ചെയ്തു
അബ്ദുൾ സലീം സൂപർ കിങ്ങ് ,സ്വാഗതവും അബ്ബാസ്  KP നന്ദിയും പറഞ്ഞു.
കൊടുവള്ളി ഏരിയാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി
ടി. അബ്ദുൽ ബഷീർ പ്രസിഡണ്ടായും
അൻവർ മടവൂർ, കെ.പി.സേവ്യർ എന്നി വർ  വൈസ് പ്രസിഡണ്ടുമാരായും
M K ഫിറോസ് ജനറൽ സെക്രട്ടറിയായും
അബ്ദുല്ല സുഹ' അബ്ബാസ് KP എന്നിവർ ജോയന്റ് സെക്രട്ടറിമാരായും
അബ്ദുൾ സലീം സൂപർ കിങ്ങ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
Powered by Blogger.
]]>