അൽ ഇർഷാദ് വനിതാ കോളേജിൽ ലോക മാനസീകാരോഗ്യ ദിനം ആചരിച്ചു.(വിഷൻ ന്യൂസ്‌ 10/10/2019)ഓമശ്ശേരി: അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വുമൺസ് കോളേജിൽ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസീകാരോഗ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എക്സിബിഷൻ, മൈമിംഗ്, ഫ്ലാഷ് മോബ്, ഷോർട്ട് ഫിലിം, ടാബുള റാസ, എന്നിവ നടത്തി.അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ മാനേജർ അസൈൻ മാസ്റ്റർ മാനസീകാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ളഎക്സിബിഷൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സെലീന വി അദ്ധ്യക്ഷം വഹിച്ചു. ദിവ്യ കെ ,ശ്രുതി കെ, ഫാത്തിമ ഹിബ, അശ്വതി, ആയിഷ ജിന, ഹസീന സി.കെ, അൻഷിദ, മുഹസിന എന്നിവർ നേതൃത്വം നൽകി.
Powered by Blogger.
]]>