കാക്കനാട് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി, യുവാവും മരിച്ചു.(വിഷൻ ന്യൂസ്‌ 10/10/2019)കൊച്ചി: കാക്കനാട് യുവാവ് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു.

നോര്‍ത്ത് പറവൂര്‍ സ്വദേശി മിധുനാണ് യുവതിക്കെതിരെ ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവം തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും തീപ്പൊള്ളലേറ്റ് ഗുരുതരമായ പരുക്കുകളുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ പതിനേ‍ഴ് വയസുള്ള ദേവികയാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Powered by Blogger.
]]>