ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കൊടുവള്ളിയിൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി(വിഷൻ ന്യൂസ്‌ 11/10/2019)കൊടുവള്ളി: രാജ്യത്ത് നടക്കുന്ന ആൾ കുട്ടകൊലകൾ, പൗരത്വ നിഷേധം തുടങ്ങിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കൊടുവള്ളിയിൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. പി.ടി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.ഗാനരചയിതാവും വേദിയുടെ പ്രസിഡൻറുമായ ബാപ്പുവാവാട് അധ്യക്ഷത വഹിച്ചു. കോതുർ മുഹമ്മദ്, പി.ടി.എ.നാസിർ സംസാരിച്ചു.ഒ.പി. റസാഖ്, ജയപ്രകാശ്, അഷ്റഫ് വാവാട്, കെ.പി.മൊയ്തിൻ, പി.സി.അഷ്റഫ് ,എ പി.എ.ഖാദർ ,തനിക്കൽ മുഹമ്മദ്, എ.കെ.ഖാദർ ,എൻ.പി.എ മുനീർ, ഒ.കെ.നജീബ് സംബന്ധിച്ചു.സെക്രട്ടറി സലിം നെച്ചൂ ളി സ്വാഗതവും ട്രഷറർ ഷംസുകളത്തിൽ നന്ദിയും പറഞ്ഞു.
Powered by Blogger.
]]>