ഓമശ്ശേരി ശംസുൽ ഉലമാ ഇസ്ലാമിക് സെന്റർ ഉദ്ഘാടനം ഇന്ന് (വിഷൻ ന്യൂസ്‌ 11/10/2019)



ഓമശ്ശേരി : എസ് കെ എസ് എസ് എഫ് ഓമശ്ശേരി യൂണിറ്റ് ആസ്ഥാനമന്ദിരം ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിന്റെയും ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന സൈൻ സേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം  വൈകുന്നേരം 7 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും . ഇസ്സത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും , എം കെ രാഘവൻ എം പി ,പി ടി എ റഹീം എം  എൽ എ ,എൻ അബ്ദുല്ല മുസ്‌ലിയാർ ,എം എ റസാഖ് മാസ്റ്റർ ,വി എം ഉമ്മർ മാസ്റ്റർ, മുസ്തഫ മാസ്റ്റർ, നാസർ ഫൈസി ,കുഞ്ഞാലൻകുട്ടി ഫൈസി  തുടങ്ങി മറ്റു പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും
Powered by Blogger.
]]>