ഓമശ്ശേരി വിദ്യാപോഷിണി ഇനി സ്മാർട്ടാവും(വിഷൻ ന്യൂസ്‌ 11/10/2019)ഓമശ്ശേരി :സംസ്ഥാന സർക്കാരിന്റെ പ്രൈമറി സ്കൂൾ ഹൈടെക് പ്രൊജക്റ്റിന്റെ ഭാഗമായി ഓമശ്ശേരി വിദ്യാപോഷിണി എ.എൽ.പി.സ്കൂളിന് അനുവദിച്ച 9 ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കൊടുവള്ളി നിയോജകമണ്ഡലം എം. എൽ.എ. ശ്രീ. കാരാട്ട് റസാക്ക് സ്കൂളിന് സമർപ്പിച്ചു.


ആധുനിക സാധ്യതകളുടെ ഉപയോഗം സ്കൂൾ അക്കാദമിക മികവിന് തുണയാകുമെന്നു ഉദ്ഘാടന പ്രസംഗത്തിൽ കാരാട്ട് റസാക്ക് എം.എൽ.എ അഭിപ്രായപ്പെട്ടു. 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി അബ്ദുറഹിമാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കൊടുവള്ളി എ. ഇ. ഒ ശ്രീ. മുരളി കൃഷ്ണൻ, സ്കൂൾ മാനേജർ എ.കെ അബ്ദുല്ല, പി.ടി.എ പ്രസിഡന്റ് ശ്രീ. സി. കെ  ബഷീർ എന്നിവർ സംബന്ധിച്ചു.പ്രധാന അധ്യാപിക ശ്രീജ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.വി ഷമീർ നന്ദിയും പറഞ്ഞു.

Powered by Blogger.
]]>