പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും(വിഷൻ ന്യൂസ്‌ 11/10/2019)ഓമശ്ശേരി: സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻൻറെ ഭാഗമായി ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട്  നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. 
      പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സൈനുദ്ദീൻ കെ കെ അധ്യക്ഷനായി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി മൊയ്തീൻ കോയ,  മുസ്ലിംലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് യു കെ അബു, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റസാഖ് മാസ്റ്റർ,  യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ സി.കെ റസാഖ് മാസ്റ്റർ,  
പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ  യു കെ ഹുസൈൻ,  പിവി സാദിഖ്, ഇ.കെ  സാജിദ് തുടങ്ങിയവർ സംസാരിച്ചു.
   പുതിയ കമ്മിറ്റി ഭാരവാഹികളായി മുനവ്വർ സാദത്ത് പുനത്തിൽ (പ്രസിഡൻറ്),  ഇസ്മായിൽ വെളിമണ്ണ ജാബിർ നടമ്മൽ പൊയിൽ റഷീദ് മങ്ങാട് നൗഫൽ അമ്പലക്കണ്ടി (വൈസ് പ്രസിഡണ്ടുമാർ) മൻസൂർ പുത്തൂർ റഫീഖ് മുണ്ടുപാറ നുഹ്മാൻ സിപി ഇഖ്ബാൽ കാവുങ്ങൽ (ജോയിൻ സെക്രട്ടറിമാർ) അഷറഫ് ഓമശ്ശേരി (ട്രഷറർ) റിട്ടേണിംഗ് ഓഫീസർ ഇസ്മായിൽ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു മുനവ്വർ സാദത്ത് സ്വാഗതവും സഹദ് കൈവേലി മുക്ക് നന്ദിയും പറഞ്ഞു

11/10/2019

പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് 
മുനവ്വർ സാദത്ത് പുനത്തിൽ 
9645909099
Powered by Blogger.
]]>