എം ജെ എച്ച് എസ് എസിൽ സ്പോർട്സ് മീറ്റ് സമാപിച്ചു(വിഷൻ ന്യൂസ്‌ 11/10/2019)കൊടുവള്ളി :എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസമായി നടന്നു വന്ന സ്പോർട്സ് മീറ്റ് സമാപിച്ചു. ബാന്റ് മേളം, എസ് പി സി, ജെ ആർ സി കേഡറ്റുകൾ എന്നിവർ അണി നിരന്ന മാർച്ച് പാസ്റ്റോടെ ആരംഭിച്ച സ്പോർട്സ് മീറ്റ് താമരശ്ശേരി ഡി വൈ എസ് പി കെ പി അബ്ദുൽ റസാഖ് ഉദ്‌ഘാടനം ചെയ്തു. 


ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, എൻ കെ അബ്ദുൽ മജീദ്, യു കെ റഫീഖ്, അബ്ദുൽ മുജീബ് കെ എന്നിവർ സംസാരിച്ചു. വിവിധ കായിക ഇനങ്ങളോടെ സ്‌പോർട്സ് മീറ്റ് അവസാനിച്ചു.


Powered by Blogger.
]]>