ഇന്നാണ് ആ ചായ സൽക്കാരം (വിഷൻ ന്യൂസ്‌ 11/10/2019)


കെട്ടാങ്ങൽ: ഇന്ന് വൈകിട്ട് മലയമ്മ സ്കൂളിന് സമീപം വ്യത്യസ്തമായ ഒരു ചായ സൽക്കാരം നടക്കുകയാണ്. മത രാഷ്ട്രീയ ഭേദമന്യെ നാട്ടിലെ യുവാക്കളുടെ കൂട്ടായ്മയാണ് ജനകീയ ചായ സത്കാരത്തിന്റെ  സംഘാടകർ .കഴിഞ്ഞ പത്ത് വർഷത്തോളമായി മലയമ്മ സ്കൂളിന് സമീപം അമൃത ക്വാർട്ടേഴ്സിൽ വാടകക്ക്  താമസിക്കുന്ന ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയും മൂന്ന് പെൺമക്കളുമടങ്ങുന്ന നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം ഞായറാഴ്ച നടക്കുകയാണ്. ആ കുടുംബത്തിന് സമാശ്വാസമേകുന്നതിന്ന് വേണ്ടിയാണ് യൂത്ത് കോൺഗ്രസ്സ് കുന്നമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷെരീഫ് മലയമ്മ DYFI കുന്നമംഗലം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥ്ലാജ് യൂത്ത് ലീഗ് കുന്നമംഗലം നിയോജക മണ്ഡലം ഭാരവാഹി കുഞ്ഞിമരക്കാർ, ജബ്ബാർ മലയമ്മ, ശ്രീകാന്ത്, ഹാരിസ് വെണ്ണക്കോട്, ആരിഫ് പാലിയിൽ, സാദിഖ് സി.പി എന്നിവരുടെ നേതൃത്വത്തിൽ ഇത്തരമൊരു സ്നേഹ വിരുന്നിന് യുവാക്കൾ മുന്നിട്ടിറങ്ങിയിരുക്കുന്നത്. പെട്ടിപ്പാട്ടും പണ്ടത്തെ ഈന്ത് പട്ട കൊണ്ടുള്ള  ചമയങ്ങളുമായി മലയാളിയുടെ മനസിൽ നിന്ന് മറന്ന് പോയ പഴയ കുറിക്കല്യാണത്തിന്റെ രീതിയിൽ നടത്തുന്ന ചായസത്കാരത്തിൽ ആയിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അറിയിച്ചു.വൈകിട്ട് മുതൽ രാത്രി 10 മണി വരെയാണ് ചടങ്ങ്

Powered by Blogger.
]]>