ഓവുചാൽ നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന്: ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു(വിഷൻ ന്യൂസ്‌ 11/10/2019)




കൊടുവള്ളി: അശാസ്ത്രീ റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു.ആരാമ്പ്രം കാഞ്ഞിരമുക്ക് റോഡിന്റെ ആരാമ്പ്രം ഭാഗത്തെ ഡ്രൈനേജ് നിർമ്മാണമാണ് നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞത്.സ്വകാര്യ വക്തികൾക്ക് വേണ്ടി റോഡിന്റെ വീതി കുറച്ച് കൊണ്ടാണ് നിർമ്മാണം നടക്കുന്നത് കൊണ്ടാണ് നിർമ്മാണം തടഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. 


കുറഞ്ഞ ദൂരത്തോളം ഒരു ഭാഗത്ത് ഡ്രൈനേജ് നിർമ്മിക്കാത്തതും ജനങ്ങളിൽ സംശയം വർദ്ധിപ്പിക്കുന്നു. ഈ രൂപത്തിൽ ഡ്രൈനേജ് നിർമ്മാണം മുമ്പോട്ട് പോയാൽ ആരാമ്പം അങ്ങാടിക്കടുത്ത് 2 വാഹനം കടന്ന് പോകാൻ പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്.പി ഡബ്ലിയുഡി നരിക്കുനി സെക്ഷനിൽ എൻജിനീയറുമായി ബന്ധപ്പെട്ടപ്പോൾ നിർമ്മാണവുമായി നാട്ടുകാർക്കുള്ള പരാതികൾ പരിഹാരം കണ്ടതിനു ശേഷമേ നിർമ്മാണം തുടങ്ങുകയുള്ളുവെന്നറിയിച്ചു. 


ഡ്രൈനേജ് നിർമ്മാണത്തിനിടയിൽ ഡ്രൈനേജിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടത്തിലേക്ക് കെ എസ് ഇ ബി വളരെ പെട്ടെന്ന് തന്നെ ട്രാൻസ്ഫോമർ സ്ഥാപിക്കുവാനുള്ള പോസ്റ്റുകൾ നാട്ടിയതും ജനങ്ങളിൽ സംശയമുളവാക്കുന്നു. പ്രസ്തുത വാർഡിൽ പ്രദേശത്തിന്റെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി ട്രാൻസ്ഫോമറിനായി ജനങ്ങൾ വർഷങ്ങളായി കാത്തിരിക്കുംമ്പോഴാണ് കെ എസ് ഇ ബിയുടെ ഇത്തരം പ്രവർത്തനം. പ്രസ്തുത നിർമ്മാണവും പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം ഇനി തുടങ്ങുകയുള്ളുവെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.പ്രശ്ന പരിഹാരത്തിനായി നാട്ടുകാരുടെ യോഗം വിളിച്ച് ചേർക്കാമെന്ന് പിഡബ്ലിയു ഡി എൻജിനിയ ജനപ്രതിനിധികളുമായുള്ള ചർച്ചയുടെ ഭാഗമായി അറിയിച്ചു.. 

 15 കോടി രൂപ ചിലവിൽ നവീകരണ പ്രവർത്തി നടക്കുന്ന ആരാമ്പ്രം- കാത്തിരമുക്ക് റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓവുചാൽ നിർമ്മാണ പ്രവർത്തി അശാസ്ത്രീയമാണെന്ന് ആരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് നാട്ടുകാർ റോഡ് നിർമ്മാണം തടഞ്ഞത്

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം

ആരാമ്പ്രം അങ്ങാടി ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് നിത്യമാണ്.

ചില ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വീടുകളുടെ ചുറ്റുമതിലുകൾ പൊളിച്ചപ്പോൾ മറ്റ് ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് സർക്കാർ ഭൂമി ഒഴിച്ചിട്ടുകൊടുക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചു കാണുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആരാമ്പ്രം അങ്ങാടി മുതൽ ഹിദായത്ത് നഗർ മദ്രസ വരെയുള്ള ഭാഗങ്ങളിൽ മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടുയരുക സർവ്വസാധാരണയാണ്. എന്നാൽ ഈ ഭാഗങ്ങളിൽ ഒരു ഭാഗത്ത് മാത്രം ഓവുചാൽ നിർമ്മിച്ചാൽ കോടികൾ മുടക്കി നവീകരിക്കുന്ന റോഡ് നവീകരണ പ്രവർത്തി ഉദിഷ്ട ഫലം ചെയ്യില്ലെന്നാണ് നാട്ടുകാർ ചുണ്ടിക്കാട്ടുന്നത്.

ഒപ്പം റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടുമെന്നും നാട്ടുകാർ പറയുന്നു അങ്ങാടിക്കടുത്ത് സ്വകാര്യ വ്യക്തി പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമർ റോഡ് നവീകരണത്തിന് വിഘാതം സൃഷ്ടിക്കുന്ന വിധമാന്നെന്നും

അങ്ങാടി ഭാഗത്ത് ചിലയിടങ്ങളിൽ പൊതുമരാമത്ത് റോഡും ഓവുചാൽ കയ്യേറ്റവും ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ മൌനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

കെ എസ് ഇ.ബി നരിക്കുനി അസിസ്റ്റന്റ് എഞ്ചിനീയറെയും പൊതുമരാമത്ത് വകുപ്പ് നരിക്കുനി റോഡ് സെക്ഷൻ അസിസ്റ്റൻറ് എഞ്ചിനീയറെയും നാട്ടുകാർ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്

അടുത്ത ദിവസം നാട്ടുകാരുടെ യോഗം

വിളിച്ചു ചേർത്തതായും ഉദ്യാഗസ്ഥർ പ്രസ്തുത യോഗത്തിലെത്തി പ്രവർത്തിയും രേഖകൾ നാട്ടുകാർക്ക് ബോധ്യപ്പെടുത്തി കൊടുത്ത ശേഷം പ്രവർത്തി പുനരാരംഭിക്കുമെന്നും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ശശി ചക്കാലക്കലും മടവൂർ ഗ്രാമപഞ്ചായത്തംഗം റിയാസ് എടത്തിലും അറിയിച്ചു.



Powered by Blogger.
]]>