ഉഷ്ണകാലത്തെ വരവേൽക്കാൻ ഞെള്ളോറമ്മൽ അങ്കണവാടിയ്ക്ക് വൈറ്റ് ലൈൻ റെസിഡൻസിന്റെ തളിർ കാറ്റ്.(വിഷൻ ന്യൂസ്‌ 12/10/2019)
കൊടുവള്ളി :ഉഷ്ണകാലത്തെ വരവേൽക്കാൻ ഞെള്ളോറമ്മൽ അങ്കണവാടിയ്ക്ക് വൈറ്റ് ലൈൻ റെസിഡൻസിന്റെ തളിർ കാറ്റ്. അങ്കണവാടി ടീച്ചറുടെ അഭ്യർത്ഥന പ്രകാരം പ്രദേശത്തെ മികച്ച റെസിഡൻഷ്യൽ അസോസിയേഷനായ വൈറ്റ് ലൈൻ ഫാൻ നല്കി. അസോസിയേഷൻ സെക്രട്ടറി അബ്ബാസ് ടീച്ചർ സുമിത ദിനേശിന് ഫാൻ കൈമാറി. വെൽഫയർ കമ്മിറ്റിയും അങ്കണവാടി പ്രവർത്തകരും വൈറ്റ് ലൈൻ റെസിഡൻഷ്യൽസിനോട് നന്ദി പറഞ്ഞു.
Powered by Blogger.
]]>