ആരോഗ്യപ്രശ്​നം: സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ആസ്ബസ്റ്റോസ് മേല്‍ക്കൂര നിരോധിച്ചു.(വിഷൻ ന്യൂസ്‌ 12/10/2019)


തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂളുകള്‍ക്ക്​ ആസ്​ബസ്​റ്റോസ് ഷീറ്റ്​​ മേല്‍ക്കൂര നിരോധിച്ച്‌​ സര്‍ക്കാര്‍ ഉത്തരവ്​. നിലവില്‍ ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ മേല്‍ക്കൂരയുള്ള സ്​കൂളുകള്‍ രണ്ട്​ വര്‍ഷത്തിനകം അവ നീക്കം ചെയ്​ത്​ പകരം അനുയോജ്യമായ മേല്‍ക്കൂര സ്​ഥാപിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പി​​െന്‍റ ഉത്തരവില്‍ പറയുന്നു. ഹൈകോടതി ഉത്തരവി​​െന്‍റ അടിസ്​ഥാനത്തിലാണ്​ നടപടി. ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്​നം സൃഷ്​ടിക്കുമെന്ന കണ്ടെത്തലി​​െന്‍റ അടിസ്​ഥാനത്തിലായിരുന്നു കോടതിയുടെ ഇടക്കാല വിധി. സംസ്​ഥാനത്തെ മുഴുവന്‍ സ്​കൂളുകള്‍ക്കും ഉത്തരവ്​ ബാധകമാണ്​.


എയ്​ഡഡ്​, അണ്‍എയ്​ഡഡ്​, അംഗീകൃത സ്വകാര്യ സ്​കൂളുകളില്‍ ബന്ധപ്പെട്ട മാനേജ്​മ​െന്‍റുകളാണ്​ മേല്‍ക്കൂര മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്​.

സര്‍ക്കാര്‍ സ്​കൂളുകളില്‍ വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന്​ ബന്ധപ്പെട്ട തദ്ദേശസ്​ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം. ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ മേഞ്ഞ സ്​കൂളുകളുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ തയാറാക്കുകയും ഇവ സമയബന്ധിതമായി മാറ്റിസ്​ഥാപിച്ചുവെന്ന്​ ഉറപ്പാക്കുകയും വേണം. ഇത്​ സംബന്ധിച്ച്‌​ പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ പ്രതിമാസ റിപ്പോര്‍ട്ട്​ സര്‍ക്കാറിന്​ സമര്‍പ്പിക്കണം. കേരള വിദ്യാഭ്യാസചട്ടങ്ങളില്‍ ചട്ടം അഞ്ചില്‍ അധ്യായം നാല്​ പ്രകാരം നിരോധിച്ചിട്ടുള്ള പെ​െട്ടന്ന്​ ചൂട്​ പിടിക്കുന്ന/ തീപിടിക്കുന്ന വസ്​തുക്കള്‍ ഒന്നുംതന്നെ സ്​കൂളുകളുടെ മേല്‍ക്കൂര മാറ്റി സ്​ഥാപിക്കുന്നതിനോ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനോ​ ഉപയോഗിച്ചിട്ടില്ലെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടറും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ വകുപ്പ്​ എന്‍ജിനീയര്‍മാരും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.


​​മേല്‍ക്കൂര മാറ്റാന്‍​ ആയിരത്തോളം സ്​കൂള്‍കെട്ടിടങ്ങള്‍

സ്​കൂള്‍കെട്ടിടങ്ങളുടെ ആസ്​ബസ്​റ്റോസ്​ മേല്‍ക്കൂര മാറ്റണമെന്ന ഉത്തരവ്​ ബാധിക്കുക ആയിരത്തോളം കെട്ടിടങ്ങളെയെന്ന്​പൊതുവിദ്യാഭ്യാസവകുപ്പി​​െന്‍റ ​പ്രാഥമിക വിലയിരുത്തല്‍. ആസ്​ബസ്​റ്റോസ്​ ഷീറ്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്​കൂളുകളും ഉണ്ട്​. ഇവയില്‍ പല സ്​കൂളുകളിലും ചില കെട്ടിടങ്ങള്‍ക്ക്​ മാത്രമാണ്​ ആസ്​ബസ്​​േറ്റാസ്​ ഷീറ്റ്​ മേല്‍ക്കൂരയുള്ളത്​. സര്‍ക്കാര്‍, എയ്​ഡഡ്​, അണ്‍എയ്​ഡഡ്​ എന്നിവയായി 14,593 സ്​കൂളുകളാണ്​ സംസ്​ഥാനത്തുള്ളത്​. ആസ്​ബസ്​റ്റോസ്​ ഷീറ്റുള്ള കെട്ടിടങ്ങളുടെ കണക്ക്​ പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ പ്രത്യേകം ശേഖരിക്കുന്നുണ്ട്​. ഉപജില്ല വിദ്യാഭ്യാസ ഒാഫിസര്‍മാര്‍ വഴി ശേഖരിക്കുന്ന കണക്ക്​ പ്രകാരം മേല്‍ക്കൂര മാറ്റുന്ന നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്​ടര്‍ നിരീക്ഷിക്കും. അവധിക്കാലത്ത്​ മാത്രമേ മേല്‍ക്കൂര മാറ്റാനാകൂ എന്ന നിലപാടിലാണ്​ എയ്​ഡഡ്​ സ്​കൂള്‍ മാനേജ്​മ​െന്‍റ്​ അസോസിയേഷന്‍.


Powered by Blogger.
]]>