ബൈത്തുറഹ്മ സമർപ്പണവും പൊതുസമ്മേളനവും നാളെ(വിഷൻ ന്യൂസ്‌ 12/10/2019)കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് ഗ്ലോബൽ കെ.എം.സി.സിയും മുസ്ലിം ലീഗും സംയുക്തമായി പൂർത്തീകരിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനവും, കുടുംബ സംഗമവും പൊതുസമ്മേളനവും നാളെ (ഞായർ) ഈസ്റ്റ് കിഴക്കോത്ത് കെ.എം അഹമ്മദ് കുട്ടി ഹാജി നഗറിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മണിക്ക് നടക്കുന്ന കുടുംബ സംഗമം മൂത്താട്ട് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മുൻ പി.എസ് സി മെമ്പർ ടി.ടി ഇസ്മാഈൽ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് നടക്കുന്ന വനിതാ സെഷൻ സി.കെ ജമീലയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തമെമ്പർ്പി.ടി.എം ഷറഫുന്നിസ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന ഹംസ മുഖ്യാതിഥിയാണ്.
വൈ: 6 മണിക്ക് നടക്കുന്നബൈതുറഹ്മ യുടെ താക്കോൽദാനവും പൊതു സമ്മേളന ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. താനിക്കൽ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈ: പ്രസിഡണ്ട്സി.മോയിൻകുട്ടി, എം.കെ രാഘവൻ എം പി മുഖ്യാതിഥികളാണ്. ജില്ലാ ലീഗ് ജന. സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ഉപഹാര സമർപ്പണം നടത്തും. ബിലാൽ മുഹമ്മദ് പാലക്കാട് മുഖ്യ പ്രഭാഷണം നടത്തും.ഒമ്പതര ലക്ഷം രൂപ ചിലവഴിച്ചാണ് വീടിന്റെ പൂർത്തീകരണം നടത്തിയതെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ തനിക്കൽ മുഹമ്മദ് മാസ്റ്റർ ,സി.എം ഖാലിദ് ,കെ.കെ.എച്ച് അബ്ദുറഹിമാൻ കുട്ടി .മൂത്താട്ട് മുഹമ്മദ് ഹാജി, സി.എംനാസർ, ടി.അമീർ ,കെ .പി മൊയ്തീൻ കുട്ടി പങ്കെടുത്തു.Powered by Blogger.
]]>