എന്‍ഐടി അധ്യാപികയെന്ന് ജോളി നാട്ടുകാ രെ വിശ്വസിപ്പിച്ചത് നീണ്ട 14 വർഷങ്ങൾ(വിഷൻ ന്യൂസ്‌ 05/10/2019)താമരശേരി: കൂടത്തായിയിലെ കൊലപാതക ങ്ങളെക്കുറിച്ചുള്ള അന്വേഷണം ജോളിയിലേ യ്ക്കെത്തി യതിനു പ്രധാന കാരണമായത് ജോ ളിയുടെ നിരവധി കള്ളത്തരങ്ങൾ. കുടുംബാംഗ ങ്ങളുടെ മരണത്തെക്കുറിച്ചും തന്നെക്കുറിച്ചു തന്നെയും നിരവധി കള്ളങ്ങളാണ് അവർ മറ്റു ള്ളവരോട് പറഞ്ഞിരുന്നതെന്നും റൂറൽ എസ് പി കെ ജി സൈമൺ

ഇവരുടെ മൊഴിയിൽ അമ്പതിലധികം വൈരു
ദ്ധ്യങ്ങൾ കണ്ടെത്തിയിരുന്നതായി അന്വേഷണ സംഘത്തിന്റെ തലവൻ റൂറൽ എസ്പി കെ. ജി. സൈമൺ വ്യക്തമാക്കി. എൻഐടിയിൽ ലക് ചറർ ആണ് താനെന്നായിരുന്നു കഴിഞ്ഞ 14 കൊല്ലമായി ജോളി നാട്ടുകാരെ വിശ്വസിപ്പിച്ചിരു ന്നത്. എൻഐടിയുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവരുടെ കൈവശമുണ്ടായിരുന്നു. എൻഐടിയുടെ വ്യാജഐഡികാർഡുമായി ഇ വർ ദിവസേനെ കാറിൽ വീട്ടിൽ നിന്നു പോകു കയും വൈകിട്ട് തിരിച്ചു വരികയും ചെയ്യുമാ യിരുന്നുവെന്നും റൂറൽ എസ് പി കെ ജി സൈമ ൺ പറഞ്ഞു
എൻഐടി ലക്ചററാണെന്ന് പറഞ്ഞ ഇവർക്ക് ബികോം ബിരുദം മാത്രമാണ് ഉണ്ടായിരുന്നത്. ബിടെക്കുകാരിയാണെന്നാണ് പലരോടും പറ
ഞ്ഞിരുന്നത്. ബിടെക് ബിരുദധാരിയാണ് എന്ന് പറഞ്ഞാൽ മാന്യത കിട്ടും, കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് കരുതിയാവും അങ്ങനെ പറഞ്ഞ് നടന്നതെന്നും പോലീസ് പറയുന്നു.

റോയിയുടെ മരണം ഹാർട്ട് അറ്റാക്ക് എന്നാണ് ജോളി എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ റോയ് സയനൈഡ് ഉള്ളിൽച്ചെന്നാണ് മരിച്ച തെന്ന് ജോളിക്ക് അറിയാമായിരുന്നു. റോയി മരിക്കുന്ന സമയത്ത് താൻ അടുക്കളയിലായിരു ന്നെന്നും റോയിക്ക് ഭക്ഷണം കഴിക്കാൻ മുട്ട പൊരിക്കുകയായിരുന്നു എന്നുമാണ് അവർ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ചോറും കടലക്കറിയും കഴിച്ചതായി വ്യക്തമായിരുന്നു.

ഒസ്യത്ത് പ്രകാരം വസ്തു മുഴുവനായും ജോളി തന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് പിന്നീട് വില്ലേജ് ഓഫീസർ പഴയ പോലെയാക്കി.
Powered by Blogger.
]]>