ട്രയംഫ് പ്രീമിയർ ലീഗ് സീസൺ 2 ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 08/10/2019)
ട്രയംഫ് ട്യുഷൻ സെന്റർ പരപ്പൻപൊയിൽ രണ്ടാം വർഷത്തിലും പരപ്പൻപൊയിൽ ബിഗ് സോക്കർ ടർഫ് സ്റ്റേഡിയത്തിൽ വെച്ചു ചൊവ്വാഴ്ച ഫുട്ബോൾ മത്സരങ്ങൾ നടത്തി.ഓരോ അധ്യാപകരും മാനേജർമാരായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം താരങ്ങളെ ലേലം ചെയ്തു വാങ്ങിച്ചു.ആകെ പത്തു ടീമുകളിലായി എഴുപത് കളിക്കാർ ടൂർണമെന്റിന്റെ ഭാഗമായി.ബ്ലോക്ക് പഞ്ചായത് മെമ്പർ എ പി ഉസ്സയിൻ ഉൽഘടനം ചെയ്തു.സൈദ് വി കെ,സുഹൈൽ,അഷ്‌റഫ് മാണിക്കോത്,മൂസ എ പി,മുജീബ്,റമീസ്,അസീസ്,ഇഷാഖ്,ജലീൽ,നിസാർ എന്നിവർ പങ്കെടുത്തു.വിജയികൾക്കുള്ള 2001 രൂപ പ്രൈസ് മണിയും ട്രോഫിയും ഡയറക്ടർ സൈദ് വി കെ നിർവഹിച്ചു.കഴിഞ്ഞ വർഷം 'സീസൺ വൺ ' നടത്തി ട്യുഷൻ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്ന ആദ്യ സെന്റർ എന്ന ഖ്യാതി ട്രയംഫ് ട്യൂഷൻ പരപ്പൻപൊയിൽ സ്വന്തമാക്കിയിരുന്നു
Powered by Blogger.
]]>