Your Image Name

കോഴിക്കോട് ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സവം 2019(വിഷൻ ന്യൂസ്‌ 29/10/2019)



   
     
 

താമരശ്ശേരി: കോഴിക്കോട് ജില്ലാ സിബിഎസ്ഇ  സ്കൂൾ കലോത്സവം താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു.

733 പോയിന്റ് നേടി കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ  ഒന്നാം സ്ഥാനവും,  658 പോയിന്റ് നേടി  ദേവഗിരി സി എമ് ഐ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 480 പോയിന്റ് നേടി  ഭാരതീയ വിദ്യാഭവൻ പെരുന്തുരുത്തി മൂന്നാംസ്ഥാനവും 372 പോയിന്റോടെ  താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാം സ്ഥാനവും  നേടി.
കോഴിക്കോട് ജില്ലയിലെ 55 സിബിഎസ്ഇ സ്കൂളുകളാണ്  മത്സരത്തിൽ പങ്കെടുത്തത്.

വൈകിട്ട് 05:30ന് നടന്ന സമാപന സമ്മേളനം കൊടുവള്ളി എം.എൽ.എ.  ശ്രീ കാരാട്ട് റസാഖ് നിർവഹിച്ചു. മലബാർ സഹോദയാ  പ്രസിഡണ്ട് ശ്രീ. മോനി യോഹന്നാൻ  അധ്യക്ഷനായിരുന്നു താമരശ്ശേരി രൂപത വികാരി ജനറാൽ മോൺ. ജോൺ  ഒറവങ്കര   മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ചലച്ചിത്ര പിന്നണിഗായിക കുമാരി ശ്രേയ ജയദീപ് സമ്മാനദാനം നിർവഹിച്ചു. താമരശ്ശേരി അൽഫോൻസ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജിൽസൺ  ജോസഫ്,  സഹോദയാ രക്ഷാ  ധികാരി ശ്രീമതി ഷകീല, സെക്രട്ടറി ഹാഫിഷ് കെ. എച്  എന്നിവർ പ്രസംഗിച്ചു.
Powered by Blogger.
]]>